ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

     പാലക്കാട് ജില്ലയില്‍, പാലക്കാട് താലൂക്കില്‍, മലമ്പുഴ ബ്ളോക്കിലാണ് മലമ്പുഴ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മലമ്പുഴ 1, മലമ്പുഴ 2 എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 183.42 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 13 വാര്‍ഡുകളുള്ള മലമ്പുഴ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് പശ്ചിമഘട്ടവുംതെക്കുഭാഗത്ത് കോരയാര്‍ പുഴയുംകിഴക്കുഭാഗത്ത് പുതുശ്ശേരിപഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് അകത്തേത്തറ പഞ്ചായത്തുമാണ്. 1962 ജനുവരി ഒന്നിനാണ് മലമ്പുഴ പഞ്ചായത്ത് രൂപീകൃതമായത്. 1964 ജനുവരി ഒന്നിന് ആദ്യ ഭരണസമിതി നിലവില്‍ വന്നു. ആദ്യ പ്രസിഡന്റ് പി.നാരായണന്‍ ആയിരുന്നു. ആദ്യകാലത്ത് പല പേരുകളിലായി അറിയപ്പെട്ടിരുന്ന ഈ പ്രദേശത്തിന് ഇന്നത്തെ മലമ്പുഴ എന്ന പേരു ഉണ്ടായത്പുന്നപ്പാറ(ഇന്നത്തെ പമ്പ് ഹൌസ്)യുടെ പരിസരത്തു വച്ച് കോഴിപ്പുറത്ത് മാധവമേനോന്റെ അധ്യക്ഷതയില്‍ കൂടിയ ഒരു യോഗത്തില്‍ നിന്നും ഉയര്‍ന്നുവന്ന അഭിപ്രായപ്രകാരമാണ്. മലയില്‍ നിന്നും ഒഴുകിവരുന്ന ജലം കെട്ടിനിര്‍ത്തി ഡാം നിര്‍മ്മിക്കുക എന്ന ആശയത്തില്‍ നിന്നുമാണ് മലമ്പുഴ എന്ന പേരിനെ സംഭന്ധിക്കുന്ന അഭിപ്രായമുണ്ടായത്. അതോടെയാണ് ഇന്ത്യയില്‍ തന്നെ മലമ്പുഴ ശ്രദ്ധാകേന്ദ്രമായത്. 1955-ന് മുന്‍പ് പുന്നപ്പാറചോവയന്‍കോട്ഇടുപ്പിവടുകംപാടംതാഞ്ഞിക്കാപള്ളംകാരക്കാട്തൂപ്പള്ളംവാരണിഅക്കരക്കാട്കടുക്കാംകുന്നംആനക്കുഴിക്കോട്തമ്പുരാട്ടിപ്പൊറ്റആനമുക്കറപാണ്ടിപ്പൊട്ടതെക്കുംപാടംകൊശവന്‍ ഇടുക്ക് എന്നീ പേരുകളിലായിരുന്നു മലമ്പുഴ അറിയപ്പെട്ടിരുന്നത്. പാലക്കാട് ജില്ലയില്‍ പാലക്കാട് പട്ടണത്തിന്റെ 10 കിലോമീറ്റര്‍ വടക്കുഭാഗത്തായി മലമ്പുഴ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. വിസ്തൃതിയില്‍ കൂടുതലെങ്കിലും ജനവാസം കുറവായ ഒരു പ്രദേശമാണ് മലമ്പുഴ. വിസ്തൃതിയുടെ ഏറിയഭാഗവും റിസര്‍വോയറുംവനപ്രദേശങ്ങളുമാണ്. കിഴക്കും വടക്കും പ്രദേശങ്ങള്‍ പൊതുവെ കുന്നിന്‍പ്രദേശമാണ്. ജനങ്ങളുടെ പ്രധാന തൊഴില്‍ കൃഷിയാണ്. 1955-ലാണ് മലമ്പുഴ ഡാംപണി പൂര്‍ത്തിയാക്കി രാഷ്ട്രത്തിനു സമര്‍പ്പിച്ചത്. മലമ്പുഴ പഞ്ചായത്ത് ഒരു ടൂറിസ്റ്റ് കേന്ദ്രമായാണറിയപ്പെടുന്നതെങ്കിലുംപ്രധാനപ്പെട്ട ഒരു കാര്‍ഷികഗ്രാമം കൂടിയാണിത്. പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളുടെയും ജീവിതോപാധി കൃഷിയാണ്. മലമ്പുഴ പഞ്ചായത്തിലെ സാംസ്ക്കാരികരംഗത്ത് കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി തമിഴുസംസ്ക്കാരത്തിന്റെ സ്വാധീനം കാണാന്‍ കഴിയും. കൂടാതെ ആദിവാസികളുടെയും കുടിയേറ്റകര്‍ഷകരുടെയുമെല്ലാം ചേര്‍ന്ന ഒരു സമ്മിശ്രസംസ്ക്കാരം നിലനില്‍ക്കുന്നു. ടൂറിസത്തിന്റെ കാര്യത്തില്‍ മലമ്പുഴ പഞ്ചായത്തിന് ഇന്ത്യയുടെ ഭുപടത്തില്‍ ശ്രദ്ധേയമായ സ്ഥാനമാണുള്ളത്. വര്‍ഷംതോറും 10 ലക്ഷത്തോളം ടൂറിസ്റ്റുകള്‍ വന്നുപോകുന്ന ഒരു സ്ഥലമാണ് മലമ്പുഴ. മലമ്പുഴ അണക്കെട്ടും അനുബന്ധിച്ചുള്ള പുന്തോട്ടവും സഞ്ചാരികള്‍ക്ക് ഹരം പകരുന്ന കാഴ്ചയാണ്. കൂടാതെ ഫാന്റസിപാര്‍ക്ക്റോപ്പ് വേറോക്ക്ഗാര്‍ഡന്‍, സ്നേക്ക്പാര്‍ക്ക്അക്വേറിയം എന്നിവയുമുണ്ട്. പൂന്തോട്ടത്തിലെ തടാകത്തില്‍ ബോട്ടിലുടെ യാത്ര നടത്താനുംറോഡ്ട്രെയിന്‍ വഴി പൂന്തോട്ടത്തിന് ചുറ്റും ഉല്ലാസ സവാരി ചെയ്യാനുമുള്ള സംവിധാനവും ഇവിടെയുണ്ട്.

സാമൂഹ്യ സാംസ്കാരിക ചരിത്രം

ആദ്യകാലത്ത് പല പേരുകളിലായി അറിയപ്പെട്ടിരുന്ന ഈ പ്രദേശത്തിന് ഇന്നത്തെ മലമ്പുഴ എന്ന പേരു ഉണ്ടായത്പുന്നപ്പാറ(ഇന്നത്തെ പമ്പ് ഹൌസ്)യുടെ പരിസരത്തു വച്ച് കോഴിപ്പുറത്ത് മാധവമേനോന്റെ അധ്യക്ഷതയില്‍ കൂടിയ ഒരു യോഗത്തില്‍ നിന്നും ഉയര്‍ന്നുവന്ന അഭിപ്രായപ്രകാരമാണ്. മലയില്‍ നിന്നും ഒഴുകിവരുന്ന ജലം കെട്ടിനിര്‍ത്തി ഡാം നിര്‍മ്മിക്കുക എന്ന ആശയത്തില്‍ നിന്നുമാണ് മലമ്പുഴ എന്ന പേരിനെ സംബന്ധിക്കുന്ന അഭിപ്രായമുണ്ടായത്. അതോടെയാണ് ഇന്ത്യയില്‍ തന്നെ മലമ്പുഴ ശ്രദ്ധാകേന്ദ്രമായത്. 1955-ന് മുന്‍പ് പുന്നപ്പാറചോവയന്‍കോട്ഇടുപ്പിവടുകംപാടംതാഞ്ഞിക്കാപള്ളംകാരക്കാട്തൂപ്പള്ളംവാരണിഅക്കരക്കാട്കടുക്കാംകുന്നംആനക്കുഴിക്കോട്തമ്പുരാട്ടിപ്പൊറ്റആനമുക്കറപാണ്ടിപ്പൊട്ടതെക്കുംപാടംകൊശവന്‍ ഇടുക്ക് എന്നീ പേരുകളിലായിരുന്നു മലമ്പുഴ അറിയപ്പെട്ടിരുന്നത്. അകമലവാരത്ത് ഇന്നത്തെ എലാക്ക് എസ്റ്റേറ്റ് മുന്കാലത്ത് സിസില്‍ രാജകുമാരന്റെ കീഴിലായിരുന്നു എന്നു പറയപ്പെടുന്നു. ഇതിന്റെ ചരിത്രസ്മാരകമായി ഇന്നത്തെ കള്ളിയറ എസ്റ്റേറ്റിനു മുകളില്‍ 1907 കാലഘട്ടങ്ങളില്‍ നിര്‍മ്മിച്ച പാലമല ബംഗ്ളാവിന്റെ അവശിഷ്ടങ്ങള്‍ ഇന്നും കാണാം. അകമലവാരത്ത് താമസിച്ചിരുന്ന ഡീഫാല്‍ സായിപ്പായിരുന്നു കൊളോണിയന്‍ സംസ്ക്കാരത്തിന്റേതെന്നു പറയാന്‍ ഈ പഞ്ചായത്തിലുണ്ടായിരുന്ന അവസാന കണ്ണി. മലബാര്‍ മേഖലയിലേക്ക് മദ്രാസില്‍ നിന്ന് യന്ത്രസാമഗ്രികള്‍ കൊണ്ടുവരുന്നതിന് ഏകദേശം ഒന്നകാല്‍ നൂറ്റാണ്ട് മുന്‍പ് നിര്‍മ്മിച്ച റെയില്‍വേലൈനും അതിനോട് അനുബന്ധിച്ചുണ്ടാക്കിയ കാഞ്ഞിരക്കടവ് പാലവും ഒരു പോറലുമേല്‍ക്കാതെ ഇന്നും നിലനില്‍ക്കുന്നു. അന്നത്തെ സാങ്കേതിക വൈദഗ്ദ്ധ്യത്തിന് ഉത്തമ ഉദാഹരണമാണിത്. രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധസാമഗ്രികള്‍ ഇറക്കുന്നതിനു വേണ്ടി പല റയില്‍വേസ്റ്റേഷനുകളും താല്‍ക്കാലികമായി സ്ഥാപിച്ചിരുന്നു. മലമ്പുഴയില്‍ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം വഹിച്ച് ജീവത്യാഗം ചെയ്ത നിരവധി പേരുണ്ട്. അകത്തേത്തറ രാജവംശത്തിന്റെ അധീനതിയിലായിരുന്നു പഴയകാലത്ത് ഈ പ്രദേശം. അയിത്തത്തിനെതിരെയുംകര്‍ഷകതൊഴിലാളി സമരങ്ങള്‍ സംഘടിപ്പിക്കുന്നതിനു വേണ്ടിയുമുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ കുഞ്ഞുണ്ണിമാഷ്സി.എം.സുന്ദരംഎ.എന്‍.യൂസഫ്കെ.എ.ചിദംബരം തുടങ്ങിയവരായിരുന്നു. നാട്ടുരാജാക്കന്‍മാരുടെ ഉടമസ്ഥതയിലായിരുന്ന ഭൂപ്രദേശങ്ങള്‍ പാട്ടത്തിനായി കുടിയാന്‍മാര്‍ക്ക് വിട്ടുകൊടുത്തിരുന്നു. 1970-ലെ ഭൂപരിഷ്ക്കരണ നിയമം നിലവില്‍ വന്നതോടുകൂടി ഭൂവുടമാവകാശങ്ങളില്‍ മാറ്റം വന്നു. ഇതോടെ കാര്‍ഷികമേഖലയില്‍ വലിയ മാറ്റം വരുത്താന്‍ കഴിഞ്ഞു. മലമ്പുഴയുടെ ചരിത്രം അകത്തേത്തറയുടെ കൂടി ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യനന്തരം കേരള സംസ്ഥാനം രൂപീകൃതമാകുന്നതിനു മുന്‍പ് മദ്രാസ് ഗവണ്‍മെന്റിന്റെ കീഴിലായിരുന്ന പാലക്കാട് പ്രദേശത്തിന്റെ വികസനത്തിനു വേണ്ടി മലമ്പുഴയില്‍ തുടക്കം കുറിച്ചു. തമിഴ്നാട് ഗവര്‍ണറായിരുന്ന പ്രകാശവുംമുഖ്യമന്ത്രി ഭക്തവത്സലവും മുത്തന്‍പാറയില്‍ വന്നിരുന്ന് മലമ്പുഴ ഡാമിന്റെ നിര്‍മ്മാണ ജോലികളെക്കുറിച്ച് ചര്‍ച്ച നടത്തി. മേല്‍പ്രദേശം ഗവര്‍ സീറ്റ് എന്ന പേരില്‍ അറിയപ്പെടുന്നു. 1948-ല്‍ കൃഷി ആവശ്യത്തിനുവേണ്ടി മലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകി വരുന്ന വെള്ളം തടഞ്ഞുനിര്‍ത്തി ഡാം നിര്‍മ്മിക്കുന്നതിന് സ്ഥലം ഏറ്റെടുത്തു. 1949-ല്‍ മദ്രാസ് ഗവര്‍ണര്‍ ഡാമിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ഇത്രയും വലിയ ഡാമിന്റെ പണി പൂര്‍ത്തിയാക്കാന്‍ വെറും 6 വര്‍ഷം മാത്രമേ വേണ്ടിവന്നിട്ടുളളു. 1955-ല്‍ ഡാം പണി പൂര്‍ത്തിയാക്കി രാഷ്ട്രത്തിനു സമര്‍പ്പിച്ചത് യശ:ശ്ശരീരനായ മദ്രാസ് മുഖ്യമന്ത്രി കാമരാജ് നാടാര്‍ ആയിരുന്നു. ഡാമിന്റെ നിര്‍മ്മാണത്തിന് മുമ്പുതന്നെമലയില്‍ നിന്നും ഒഴുകിവരുന്ന വെള്ളം കെട്ടിനിറുത്തി നായ്ക്കന്റെ അണ എന്ന പേരില്‍, കൃഷിയ്ക്കാവശ്യമായ വെള്ളം വിട്ടുകൊടുത്ത്നീര്‍വാരം പിരിച്ചിരുന്നതായി പറയപ്പെടുന്നു. 1952 കാലഘട്ടത്തിലാണ് കുടിയേറ്റകര്‍ഷകര്‍ ഈ പ്രദേശങ്ങളില്‍ താമസമുറപ്പിച്ചത്. അക്കാലത്ത് പഞ്ചായത്തില്‍ 60 ശതമാനവും വനമേഖലയായിരുന്നു. അതുകൊണ്ടുതന്ന ധാരാളം മഴയും ലഭിച്ചിരുന്നു. കന്നുകാലിവളര്‍ത്തല്‍, കൃഷിപ്പണി എന്നിവയായിരുന്നു പ്രധാന ഉപജീവനമാര്‍ഗ്ഗം. പഞ്ചായത്തിന്റെ ജനകീയ ഭരണസംവിധാനം 1964-ല്‍ നിലവില്‍ വന്നു. മലമ്പുഴ പഞ്ചായത്ത് അറിയപ്പെടുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണെങ്കിലും പ്രധാനപ്പെട്ട ഒരു കാര്‍ഷികഗ്രാമം കൂടിയാണ്. പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളുടെയും ജീവിതോപാധി കൃഷിയാണ്. കൃഷിഭൂമികളില്‍ ഭൂരിഭാഗവും മുന്‍കാലത്ത് ദേവസ്വത്തിന്റെ കൈവശത്തിലായിരുന്നു. ഭൂപരിഷ്ക്കരണ നിയമത്തെ തുടര്‍ന്നാണ് കുടിയാന്‍മാര്‍ക്ക് ഭൂമി ലഭിച്ചത്. മലമ്പുഴ റിസര്‍വോയറിനു ചുറ്റും ഏതാണ്ട് 30 കിലോമീറ്ററോളം നാണ്യവിള കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. റബ്ബര്‍, തെങ്ങ്കവുങ്ങ്ഇഞ്ചിമഞ്ഞള്‍, നെല്ല്മുതലായവ വ്യാപകമായി കൃഷിചെയ്തുവരുന്നുണ്ട്. പഞ്ചായത്തില്‍ കൃഷിവകുപ്പിന്റെ കീഴില്‍ ഏകദേശം 138 ഹെക്ടറോളം സ്ഥലത്ത് ഒരു പുഷ്പഫലവികസനതോട്ടം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ മേല്‍ത്തരം തെങ്ങിന്‍തൈകുരുമുളകുവള്ളിനല്ലയിനം മാവിന്‍തൈഅത്യുല്‍പ്പാദന ശേഷിയുള്ള പച്ചക്കറി വിത്തുകള്‍, ഉദ്യാനവികസനത്തിനാവശ്യമായ പൂച്ചെടികള്‍, നല്ലയിനം നടീല്‍ വസ്തുക്കള്‍ എന്നിവ ഉല്‍പാദിപ്പിച്ച് കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്തുവരുന്നു. മലമ്പുഴ പഞ്ചായത്തില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആരംഭിക്കുന്നത് 1896-ലാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എല്‍.പി.സ്കൂളായിട്ടാണ് കടുക്കാംകുന്നത്ത് അതാരംഭിച്ചത്. അതിനുശേഷം 1952-ല്‍ മലമ്പുഴയില്‍ ഒരു എല്‍.പി.സ്കൂള്‍ ആരംഭിച്ചിരുന്നു. മലമ്പുഴ അണക്കെട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇവിടെയെത്തിയ തൊഴിലാളികളുംനാട്ടുകാരും ഇവിടെ വന്ന് താമസമാരംഭിച്ചവരും ചേര്‍ന്നാണ് സ്കൂള്‍ ആരംഭിക്കുന്നതിന് തുടക്കം കുറിച്ചത്. ഈ സ്കൂള്‍ 1962-ല്‍ യു.പി.സ്ക്കൂളായും 1980-ല്‍ ഹൈസ്ക്കൂളായും 1990-ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളായും ഉയര്‍ത്തപ്പെട്ടു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ആനകല്ലില്‍ ഒരു എല്‍.പി.സ്ക്കൂള്‍ ആരംഭിച്ചത് പിന്നീട് യു.പി.സ്ക്കൂളായും 1991-ല്‍ ഹൈസ്ക്കൂളായും ഉയര്‍ത്തുകയുണ്ടായി. ഇതു മൂന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ്. മലമ്പുഴ പഞ്ചായത്തിലെ സാംസ്ക്കാരികരംഗത്ത് കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി തമിഴ് സംസ്ക്കാരത്തിന്റെ സ്വാധീനം കാണാന്‍ കഴിയും. ഇവിടെ ആദിവാസികളുടെയും കുടിയേറ്റകര്‍ഷകരുടെയും സമ്മിശ്ര സംസ്ക്കാരം നിലനില്‍ക്കുന്നു. കലാരംഗത്ത് പ്രാചീനകലകളായ പൊറാട്ട് നാടകംഹരിശ്ചന്ദ്ര നാടകംനല്ലമ്മപ്പാട്ട്ആദിവാസിനൃത്തംവട്ടക്കളിആര്യമാലക്കളി തുടങ്ങിയവ അഭ്യസിച്ചുവരുന്ന കലാകാരന്‍മാര്‍ ഇവിടെ ധാരാളമുണ്ട്. ക്ഷേത്രാചാരങ്ങള്‍ക്ക് പ്രസിദ്ധമാണ് മലമ്പുഴ പഞ്ചായത്ത്. മുസ്ളിംഹിന്ദുക്രിസ്ത്യന്‍ ദേവാലയങ്ങള്‍ അടുത്തടുത്ത് നിലകൊള്ളുന്നു. എല്ലാ ഉത്സവങ്ങള്‍ക്കും ജാതിമതഭേദമെന്യേ ജനങ്ങള്‍ സഹകരിച്ചുവരുന്നുണ്ട്. ടൂറിസത്തിന്റെ കാര്യത്തില്‍ മലമ്പുഴ പഞ്ചായത്തിന് ഇന്ത്യയുടെ ഭുപടത്തില്‍ ശ്രദ്ധേയമായ സ്ഥാനമാണുള്ളത്. വര്‍ഷംതോറും 10 ലക്ഷത്തോളം ടൂറിസ്റ്റുകള്‍ വന്നുപോകുന്ന ഒരു സ്ഥലമാണ് മലമ്പുഴ. മലമ്പുഴ അണക്കെട്ടും അനുബന്ധിച്ചുള്ള പുന്തോട്ടവും സഞ്ചാരികള്‍ക്ക് ഹരം പകരുന്ന കാഴ്ചയാണ്. കൂടാതെ ഫന്റസിപാര്‍ക്ക്റോപ്പ് വേറോക്ക് ഗാര്‍ഡന്‍, സ്നേക്ക് പാര്‍ക്ക്അക്വേറിയം എന്നിവയുമുണ്ട്. പൂന്തോട്ടത്തിലെ തടാകത്തില്‍ ബോട്ടിലുടെ യാത്ര നടത്തുവാനുംറോഡ്ട്രെയിന്‍ വഴി പൂന്തോട്ടത്തിന് ചുറ്റും ഉല്ലാസ സവാരി ചെയ്യാനുമുള്ള സംവിധാനവും ഇവിടെയുണ്ട്.

പൊതുവിവരങ്ങള്‍

ജില്ല

:

പാലക്കാട്

ബ്ളോക്ക്

:

മലമ്പുഴ

വിസ്തീര്‍ണ്ണം

:

183.42 ച.കി.മീ.

വാര്‍ഡുകളുടെ എണ്ണം

:

14

 

ജനസംഖ്യ

:

14429

പുരുഷന്‍മാര്‍

:

7248

സ്ത്രീകള്‍

:

7181

ജനസാന്ദ്രത

:

70

സ്ത്രീ : പുരുഷ അനുപാതം

:

965

മൊത്തം സാക്ഷരത

:

91.6

Source : Census data 2001

 

ഭൂപ്രകൃതിയനുസരിച്ച് മലനാടില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തിന്റെ ആകെ വിസ്തൃതി 183.42 ചതുരശ്രകിലോമീറ്റര്‍ ആണ്. ആകെ വിസ്തൃതിയുടെ 25% വനപ്രദേശം ഉള്ള ഇവിടം മലകളുംകുന്നുകളുംപുഴകളും നിറഞ്ഞ ഒരു ആകര്‍ഷണ കേന്ദ്രം തന്നയാണ്. അടുപ്പുകൂട്ടിമലകുന്നാച്ചിമലകൊണ്ടമലമൊട്ടമലപൊന്‍മലകുന്ന്ചുടുകാട് കുന്ന് എന്നീ മലകളും കുന്നുകളും മലമ്പുഴ കല്ലുപുഴകോച്ചിതോട്മായപാറപുഴവേല്ലാപ്പൊറ്റ പുഴചെറുപുഴമയിലാടിപുഴകോരയാര്‍പുഴ എന്നിവയും പഞ്ചായത്തിന്റെ ഭംഗി കൂട്ടുന്നു. ഇവിടുത്തെ ജനങ്ങളുടെ മുഖ്യ ജീവിതോപാധി കൃഷി തന്നയാണ്. കൂടാതെ തെങ്ങ്റബ്ബര്‍, വാഴപച്ചക്കറികള്‍, മാവ്കുരുമുളക്കശുമാവ്കവുങ്ങ്ഇഞ്ചിപൈനാപ്പിള്‍, മരച്ചീനിവിവിധയിനം  പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. മലമ്പുഴ ജലസേചന പദ്ധതി ഉള്‍ക്കൊള്ളുന്ന പഞ്ചായത്തിന്റെ മുഖ്യ ജലസേചന ലെഫ്റ്റ് ബാങ്ക് റൈറ്റ് ബാങ്ക് കനാലുകളാണ്. കൂടാതെ പുഴകളും കുളങ്ങളും ഒക്കെ ജലസ്രോതസ്സായി ഉണ്ട്. 5 കുളങ്ങളാണ് പ്രധാനമായും പഞ്ചായത്തിലുള്ളത്. 1962 ജനുവരി 1-ാം തീയതിയാണ് മലമ്പുഴ പഞ്ചായത്ത് നിലവില്‍ വന്നത്. 183.42 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക്-പശ്ചിമഘട്ടംതെക്ക്- കോരയാര്‍പ്പുഴകിഴക്ക്-പുതുശ്ശേരി പഞ്ചായത്ത്പടിഞ്ഞാറ്-അകത്തേത്തറ പഞ്ചായത്ത് എന്നിവയാണ്. മൊത്തം വിസ്തൃതിയുടെ 25% വനപ്രദേശങ്ങള്‍ ഉള്ള മലമ്പുഴ പഞ്ചായത്ത് ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. മലമ്പുഴ ഡാംമലമ്പുഴ ഗാര്‍ഡന്‍, പാര്‍ക്ക്ശുദ്ധജല അക്വേറിയംപാമ്പുകളുടെ പാര്‍ക്ക്റോപ്പ്വെത്രഡ് ഗാര്‍ഡന്‍ ഇവയൊക്കെ ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. 2008 ലെ നിര്‍മ്മല്‍ പുരസ്കാര്‍ അവാര്‍ഡ് ലഭിച്ച 8 വാര്‍ഡുകളുള്ള ഈ പഞ്ചായത്തില്‍ 7248 പുരുഷന്‍മാരും, 7181 സ്ത്രീകളും ഉള്‍പ്പെടെ ആകെ 14429 പേരാണുള്ളത്. 91.61% സാക്ഷരതാ നിരക്കാണ് നിലവിലുള്ളത്. പഞ്ചായത്തിലെ പൊതുവിതരണരംഗത്ത്  5 റേഷന്‍കടകളും ഒരു മാവേലി സ്റോറുമാണുള്ളത്. പ്രധാന കുടിവെള്ളസ്രോതസ്സ് കിണറുകളുംകുടിവെള്ള ടാപ്പുകളുമാണ്. 29 പൊതു കിണറുകളും 193 പൊതുകുടിവെള്ള ടാപ്പുകളുമാണ് പഞ്ചായത്ത് സംവിധാനത്തിലുള്ളത്. രാത്രി യാത്ര സുഗമമാക്കാന്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 1406 തെരുവ് വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. വില്ലേജ് ഓഫീസ്വാട്ടര്‍അതോറിറ്റി ഓഫീസ്കൃഷിഭവന്‍, മത്സ്യഭവന്‍, കെ.എസ്.ഇ.ബിടെലിഫോണ്‍ എക്സ്ചേഞ്ച്പൌള്‍ട്രിഫാംപോസ്റ്റാഫീസുകള്‍ തുടങ്ങി നിരവധി കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ പഞ്ചായത്തിലുണ്ട്. കൂടാതെ പഞ്ചായത്തിന്റെ ഒരു കമ്മ്യൂണിറ്റിഹാള്‍ ഉള്‍പ്പെടെ 3 ഹാളുകളും പഞ്ചായത്തിലുണ്ട്. നിലവില്‍ മില്‍മഫീഡ് ഫാക്ടറി മാത്രമാണ് ഒരു വന്‍കിട വ്യവസായമായി എടുത്തുപറയാന്‍ പഞ്ചായത്തിലുള്ളത്. പരമ്പരാഗത വ്യവസായങ്ങള്‍ ഒന്നും തന്നെ  പഞ്ചായത്തില്‍ ഇല്ല എങ്കിലും ഇഷ്ടിക നിര്‍മ്മാണയൂണിറ്റുകള്‍, ഓയില്‍മില്ല്നെല്ല്കുത്തി മില്ല് തുടങ്ങിയവയാണ് ഇവിടുത്തെ എടുത്ത് പറയാവുന്ന ചെറുകിട വ്യവസായങ്ങള്‍. പഞ്ചായത്തിലെ രണ്ട് പ്രധാന വ്യാപരകേന്ദ്രങ്ങള്‍ മന്തക്കാട്മലമ്പുഴ എന്നിവയാണ്. 1896-ല്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഒരു എല്‍.പി.സ്കൂള്‍ കടുക്കാംകുന്നത്ത് ആരംഭിച്ചു. ഇതിലാണ് മലമ്പുഴ പഞ്ചായത്തിന്റെ വിദ്യാഭ്യാസചരിത്രം ആരംഭിക്കുന്നത്. ഇന്ന് സ്വകാര്യ മേഖലയിലും സര്‍ക്കാര്‍ മേഖലയിലുമായി 4 സ്കൂളുകള്‍, ഒരു നഴ്സിംഗ് കോളേജ്ഒരു ജനറല്‍ ഐ.റ്റി.ഐഒരു വനിത ഐ.റ്റി.ഐ എന്നിവയും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. നിര്‍മലമാതാ മോഡേണ്‍ സ്കൂള്‍ ആണ് പഞ്ചായത്തിലെ ഏക സ്വകാര്യ വിദ്യാലയം. സര്‍ക്കാര്‍ മേഖലയില്‍ ട്രൈബല്‍ ഹൈസ്കൂള്‍, എല്‍.പി.സ്കൂള്‍, ആനക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവയും പ്രവര്‍ത്തിക്കുന്നു. നഴ്സിംഗ് സ്കൂളും ഐ.റ്റി.ഐകളും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെയുള്ളതാണ്. മൃഗസംരക്ഷണത്തിനായി ഒരു മൃഗാശുപത്രി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാനറാ ബാങ്കിന്റെയുംകോ-ഓപ്പറേറ്റീവ് ബാങ്കിന്റെയും ഓരോ ശാഖകള്‍ ഇവിടെയുണ്ട്. കൂടാതെ നിരവധി സ്വകാര്യ-സര്‍ക്കാര്‍ സ്ഥാപനങ്ങളും പഞ്ചായത്തിലുണ്ട്. ഹരിതാ മിനറല്‍ വാട്ടര്‍, സ്പോഞ്ച് കമ്പനി തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ടൂറിസ്റ്റ് കേന്ദ്രം എന്ന നിലയില്‍ പഞ്ചായത്തിന്റെ വികസനപദ്ധതിക്ക് കുറച്ചുകൂടെ മെച്ചപ്പെട്ട ഒരു ഗതാഗതസംവിധാനം അത്യാന്താപേക്ഷിതമാണ്. പഞ്ചായത്തിലൂടെ കടന്നുപോകുന്ന പി.ഡബ്ള്യൂ.ഡി റോഡാണ് പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡ്. പഞ്ചായത്തിലെ ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന കേന്ദ്രം മലമ്പുഴ ബസ് സ്റ്റാന്‍ഡാണ്. പഞ്ചായത്തിന് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ പാലക്കാടാണ്. ഏറ്റവും അടുത്തുള്ള തുറമുഖം കൊച്ചിയാണ്. പഞ്ചായത്ത് നിവാസികള്‍ വിദേശ യാത്രയ്ക്കായി ആശ്രയിക്കുന്നത് കോയമ്പത്തൂര്‍ വിമാനത്താവളത്തെയാണ്. പഞ്ചായത്തിലെ ഒരു പ്രധാന ജലഗതാഗതകേന്ദ്രമാണ് മലമ്പുഴ.  നിരവധി മുസ്ളീം-ഹിന്ദു-ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ അടുത്തടുത്തായി സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും പഞ്ചായത്തില്‍ ഇത് വരെ യാതൊരു വര്‍ഗ്ഗീയ വിവേചനങ്ങളും ഉണ്ടായിട്ടില്ല. വിവിധ ജാതിമതസ്ഥര്‍ ഒത്തൊരുമയോടെയാണ് ഇവിടെ കഴിയുന്നത്. മുല്ലക്കല്‍ ക്ഷേത്രംഹേമാംബിക ക്ഷേത്രംചെറാട് വനദുര്‍ഗാക്ഷേത്രംമാരിയമ്മന്‍ കോവില്‍, സെന്റ് ജോസഫ് ചര്‍ച്ച്മന്തക്കാട് ജുമാ-മസ്ജിദ് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ആരാധനലയങ്ങള്‍. ഇവിടുത്തെ പൂജയുംപെരുന്നാളും ഉത്സവങ്ങളുമൊക്കെ വിവിധ വിഭാഗക്കാര്‍ ഒത്തൊരുമയോടെ പങ്കെടുത്ത് നടത്തുന്നു. പഞ്ചായത്തിന്റെ സാംസ്കാരികരംഗത്തെ കൂടുതല്‍ ശോഭിപ്പിക്കാന്‍ നിരവധി വായനശാലകളും ഇവിടെയുണ്ട്. യുവജനവായനശാലയുവരശ്മിപൌര്‍ണ്ണമിചൈത്രംതരംഗിണി തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന വായനശാലകള്‍. ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന നിരവധി ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിലുണ്ട്. ആയുര്‍വേദ ആശുപത്രിഹോമിയോ ഡിസ്പെന്‍സറിമദര്‍ ജോസഫ് മെമ്മോറിയല്‍ ആശുപത്രി എന്നിവ അവയില്‍ ചിലതാണ്. എല്ലിവാലില്‍ ഒരു പ്രൈമറി ഹെല്‍ത്ത് സെന്ററുംആനക്കല്‍, കുന്നുപ്പുള്ളികടുക്കാംകുന്ന്മലമ്പുഴ എന്നിവിടങ്ങളില്‍ അതിന്റെ ഉപകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. എസ്.എ.ഐ ആശുപത്രി വക ആംബുലന്‍സ് സേവനവും പഞ്ചായത്തില്‍ ലഭിക്കുന്നുണ്ട്.